National Library week winners
Reading race
Poster making (I love my Library)
Scavenger hunt
Best reader award 2023-24
ബ്രെയിൽ പ്രസിദ്ധീകരണങ്ങൾ നൽകി.
മോങ്ങം: അസ്സബാഹ് സൊസൈറ്റി ഫോർ ദി ബ്ലൈൻഡ് കോളേജ് ലൈബ്രറികളിലേക്കു ബ്രെയിൽ പ്രസിദ്ധീകരണങ്ങൾ നൽകുന്ന തിന്റെ ഭാഗമായി മോങ്ങം അൻവാറുൽ ഇസ്ലാം വനിതാ അറബിക് കോളേജ് ലൈബ്രറയിലിയിലേക്കുള്ള ബ്രെയിൽ ഖുർആൻ കോപ്പിയും ബ്രെയിൽ കലണ്ടറും അസ്സബാഹ് സ്റ്റേറ്റ് അഡ്വൈസറി ബേർഡ് ജനറൽ കൺവീനർ പിവി ഹസൻ സിദ്ദിഖ് ബാബു കോളേജ് മാനേജിങ് കമ്മറ്റി സെക്രട്ടറി പി പി മുഹമ്മദ് മദനിക്ക് നൽകി നിർവഹിച്ചു. കോളേജ് പ്രിസിപ്പൽ ജുബൈലിയ ടീച്ചർ അധ്യക്ഷം വഹിച്ചു. ആയിഷ ടീച്ചർ ചെറുമുക്ക് പരിപാടി ഉദ്‌ഘാടനം ചെയ്തു. ഹംസ ഇരിങ്ങല്ലുർ ബ്രെയിൽ പ്രസിദ്ധീകരണങ്ങൾ പരിചയപ്പെ ടുത്തി. പി വി ഹസൻ സിദ്ധീഖ് ബാബു ,പി പി മുഹമ്മദ് മദനി , പി വി മുഹമ്മദലി പ്രൊ.കെ പി സഹദ് ഡോക്ടർ എം ജാഫർ ഡോക്ടർ അബ്ദുൽ നാസർ ടി , ജംഷീർ പി, ലൈബ്രേറിയൻ സറീന കെ ടി എന്നിവർ സംസാരിച്ചു അസ്സബാഹ് സ്റ്റേറ്റ് പ്രസിഡന്റ് പി എ കരീം മാസ്റ്റർ സ്വാഗതവും പി ർ ഒ അബൂബക്കർ കുനിയിൽ നന്ദിയും പറഞ്ഞു.