Reading day Celebration June 19 ( 2025.)
*വിജ്ഞാന ലോകത്തേക്ക് കവാടം തുറന്നു വായനദിന പ്രോഗ്രാമുകൾ* .
മോങ്ങം:
ദേശീയവായനാദിനത്തോടനുബന്ധിച്ച്അൻവാറുൽഇസ്‌ലാംവിമൻസ്അറബിക്കോളേജ്അറബിക്ക്ലബ്ബും ദാറുൽഹിക്മലൈബ്രറിയുംറിസർച്ച്ഫോറവുംവിവിധപ്രോഗ്രാമുകൾ സമുചിതമായിസംഘടിപ്പിച്ചു.
ഗവേഷക
വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കൊളോക്കിയം പ്രശസ്ത എഴുത്തുകാരൻ ഡോ.
മിഷൽ സലീം ഉദ്ഘാടനം ചെയ്തു, ഐ.ക്യു.എ.സി കോഡിനേറ്റർ ഡോ ജാഫർ.എം അധ്യക്ഷത
വഹിച്ചു. പുളിക്കൽ മദീനത്തുൽ ഉലൂം ലൈബ്രറിയൻ റഹീബ് .ടി മുഖ്യാതിഥിയായി. അറബിക്
വിഭാഗം തലവൻ ഡോ. മുഹമ്മദ് ഷെരീഫ് കോപിലാൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
പ്രൊഫ.റസീന ടി, സുഹ്ഫി ഇംറാൻ തലാപ്പിൽ, ഷഹന സി.പി, ഡോ.ശാഹുൽ ഹമീദ് എം.എം
സംസാരിച്ചു. ഗവേഷകരായ ഷമീല കെ.പി, ഫാത്തിമ ഫഹ്‌മി, മുർഷിദ കെ, മഹ്ബുബ
കപ്രക്കാടൻ, ആസിയ ഹംദ, റൈഹാനത്ത് വി.കെ. എന്നിവർ പ്രബന്ധങ്ങൾ
അവതരിപ്പിച്ചു. കോളേജ് ലൈബ്രറിയൻ സറീന കെ.ടി, അറബിക് ക്ലബ്ബ് കോർഡിനേറ്റർ
ബിഷനീൻ ഹുദ എന്നിവർ നേതൃത്വം നൽകി. വായനാ മൽസരത്തിൽ സൻഹ സി.പി ( പ്രിലിമിനറി)ഫാമിദ സി.എം ( ബിരുദ വിഭാഗം) അദീബ എം (ബിരുദാനന്തര വിഭാഗം) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
Basheer day july 05 (2025)